കോവിഡ് കെയര്‍ സെന്ററുകളായി ഹൗസ് ബോട്ടുകളും ; 180 ബോട്ടുകള്‍ ഏറ്റെടുത്തു

1500മുതല്‍ 2000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

ആലപ്പുഴ : രാജ്യത്ത് ആദ്യമായി ഹൗസ് ബോട്ടുകളും കോവിഡ് കെയര്‍ കേന്ദ്രങ്ങളാകുന്നു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി 180 സ്വകാര്യ ഹൗസ് ബോട്ടുകള്‍ ആലപ്പുഴ ജില്ലാഭരണകൂടം ഏറ്റെടുത്തു. ഹൗസ് ബോട്ടുകള്‍ കോവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ ആക്കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യമായി പ്രാവര്‍ത്തികമാക്കുന്നത് ആലപ്പുഴയിലാണെന്ന് ജില്ലാ അധികൃതര്‍ സൂചിപ്പിച്ചു.

വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെയും നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഹൗസ് ബോട്ടുകള്‍ ഏറ്റെടുത്തത്. ആവശ്യമെങ്കില്‍ 700 ഓളം ഹൗസ് ബോട്ടുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കും. 1500മുതല്‍ 2000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും.

ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനായി ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കുമെന്ന് ജില്ല കളക്ടര്‍ എം അഞ്ജന പറഞ്ഞു. ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ആലപ്പുഴ ഫിനിഷിംഗ് പോയിന്റില്‍ മോക്ഡ്രില്‍ നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com