ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷനിൽ 142 ഒഴിവുകൾ; ഏപ്രിൽ 24 വരെ അപേക്ഷിക്കാം

ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, ഹോസ്പിറ്റൽ അറ്റന്റഡ്, ഹൗസ്കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ
ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷനിൽ 142 ഒഴിവുകൾ; ഏപ്രിൽ 24 വരെ അപേക്ഷിക്കാം

പാലക്കാട്; ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷനിൽ മെഡിക്കൽ വിഭാ​ഗത്തിൽ 142 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, ഹോസ്പിറ്റൽ അറ്റന്റഡ്, ഹൗസ്കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. പാലക്കാട് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ, ഷോർണൂർ സബ്ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കാണ് നിയമനം. കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് നിയമനം നടക്കുന്നത്. 

മൂന്നുമാസത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം. sr.indianrailways.gov.in, http://bit.ly/2GSTsC7, http://rebrand.ly/pgt എന്നീ വിലാസങ്ങളിലൂടെ അപേക്ഷിക്കാം. ഗൂഗിൾ ഫോമിന്റെ രൂപത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഐഡന്റിറ്റി കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് srdpopgt@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം. ഏപ്രിൽ 24 വരെ അപേക്ഷിക്കാം. ഓൺലൈൻ മുഖനേയുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

അഭിമുഖത്തീയതി: ഡോക്ടർമാരുടെ തസ്തികയിലേക്ക്- ഏപ്രിൽ 27, നഴ്സിങ് സ്റ്റാഫ്- ഏപ്രിൽ 28, ലാബ് ടെക്നീഷ്യൻ, റേഡിയോ ഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ- ഏപ്രിൽ 29, ഹോസ്പിറ്റൽ അറ്റന്റഡ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ്- ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് sr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡോക്ടർ-32 ( അനസ്തേഷ്യോളജിസ്റ്റ്-6, ഫിസിഷ്യൻ-6, പീഡിയാട്രീഷ്യൻ-6, ഗൈനക്കോളജിസ്റ്റ്-4, ഇന്റെൻസിവിസ്റ്റി-4, ജി.ഡി.എം.ഒ-8). യോഗ്യത എം.ബി.ബി.എസ് ബിരുദവും സ്പൈഷ്യലൈസേഷനും. പ്രായം 55 വയസ്സിൽ താഴെ. ശമ്പളം: 75,000 രൂപ. സ്പൈഷ്യലിസ്റ്റുകൾക്ക് 95,000 രൂപ. സ്റ്റാഫ് നഴ്സ്-14, യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎസ്സി നഴ്സിങ് യോഗ്യത, പ്രായം: 55 വയസ്സിൽ താഴെ, ശമ്പളം: 44,900 രൂപ. ലാബ് ടെക്നീഷ്യൻ-6. യോഗ്യത ബയോ കെമിസ്ട്രി/മൈക്രോ ബയോളജിയിൽ ബി.എസ് സി ബിരുദം. അല്ലെങ്കിൽ മെഡിക്കൽ ലാബിൽ ഡിപ്ലോമയും. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 21,700 രൂപ.

റേഡിയോഗ്രാഫർ-3. യോഗ്യത: റേഡിയോഗ്രാഫി/എക്സറേ ടെക്നീഷ്യൻ ഡിപ്ലോമ. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 29,200 രൂപ. ഡയാലിസിസ് ടെക്നീഷ്യൻ-2. യോഗ്യത: ബി.എസ് സിയും ഹിമോഡയാലിസിസ് ഡിപ്ലോമയും അല്ലെങ്കിൽ ഹിമോ ഡയാലിസിസിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 29,200 രൂപ.

ഹോസ്പിറ്റൽ അറ്റന്റഡ്- 30. യോഗ്യത: പത്താം ക്ലാസ്സ് ജയം. ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന., പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 18,000 രൂപ. ഹൗസ്കീപ്പിങ് സ്റ്റാഫ്- 55. യോഗ്യത: പത്താം ക്ലാസ്സ് ജയം. പ്രായം: 55 വയസ്സിൽ താഴെ. ശമ്പളം: 18,000 രൂപ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com