ദിവസവും അമ്പലക്കുളത്തില്‍ കുളി; തമിഴ്‌നാട്ടിലേക്ക് പോയത് നടന്നും ലോറികളില്‍ കയറിയും, കോവിഡ് ബാധിതന്‍ മാനസിക വൈകല്യംപോലെ പെരുമാറുന്നെന്ന് ആരോഗ്യവകുപ്പ്

കുളത്തൂപ്പുഴയില്‍ കോവിഡ് 19 ബാധിച്ച 31കാരന്റെ സഞ്ചാരപഥം കണ്ടെത്തുന്നത് പ്രയാസകരം
ദിവസവും അമ്പലക്കുളത്തില്‍ കുളി; തമിഴ്‌നാട്ടിലേക്ക് പോയത് നടന്നും ലോറികളില്‍ കയറിയും, കോവിഡ് ബാധിതന്‍ മാനസിക വൈകല്യംപോലെ പെരുമാറുന്നെന്ന് ആരോഗ്യവകുപ്പ്

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ കോവിഡ് 19 ബാധിച്ച 31കാരന്റെ സഞ്ചാരപഥം കണ്ടെത്തുന്നത് പ്രയാസകരം. ഇയാള്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മയോടൊപ്പമാണ് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പുളിയങ്കുടിയിലേക്കു പോയത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം പിറ്റേന്ന് അമ്മയെ അവിടെ നിര്‍ത്തി മടങ്ങിയെങ്കിലും പിന്നീടും അങ്ങോട്ടേക്കു പോയി. നടന്നും പച്ചക്കറി കൊണ്ടുവരുന്ന പിക്കപ് വാനുകളിലും മറ്റുമായിട്ടായിരുന്നു യാത്ര. 

മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്കു തമിഴ്‌നാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുളത്തൂപ്പുഴ സ്വദേശി പങ്കെടുത്ത വിവരം അമ്മയില്‍ നിന്നു ലഭിച്ചത്. തുടര്‍ന്നു തമിഴ്‌നാട് പൊലീസ് കേരള പൊലീസിനു വിവരം കൈമാറുകയായിരുന്നു. ഇയാളുടെ മാതൃസഹോദരനെ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജനപ്രതിനിധി അടക്കമുള്ള അമ്പതുപേര്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ ദിവസവും അമ്പലക്കുളത്തില്‍ കുളിക്കുകയും ചായക്കടയില്‍ ചായ കുടിക്കാന്‍ പോവുകയും ചെയ്തിരുന്നു. ഇയാള്‍ കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നും മാനസിക വൈകല്യം പോലെ കാണിക്കുന്നുവെന്നും ഡിഎംഒ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com