ലോക്ക്ഡൗണ്‍ കാലത്ത് വേറിട്ട സാഹിത്യോത്സവവുമായി ഡിസി ബുക്‌സ് 

രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെ ഡിസി ബുക്‌സിന്റെ യു ട്യൂബ് ചാനലിലൂടെ തത്സമയമായാണ് സാഹിത്യോത്സവം
ലോക്ക്ഡൗണ്‍ കാലത്ത് വേറിട്ട സാഹിത്യോത്സവവുമായി ഡിസി ബുക്‌സ് 

കോട്ടയം: ലോക പുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് ഏപ്രില്‍ 23 ന് ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെ ഡിസി ബുക്‌സിന്റെ യു ട്യൂബ് ചാനലിലൂടെ തത്സമയമായാണ് സാഹിത്യോത്സവം. 

നവചിന്തയുടെ വാതിലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. പുരോഗമനസാഹിത്യം ഒരു പുനര്‍വിചിന്തനം എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ നടത്തുന്ന പ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിക്കുക. രാമചന്ദ്ര ഗുഹ, ശശി തരൂര്‍, കെ ആര്‍ മീര,  ബെന്യാമിന്‍, വി മധുസൂദനന്‍ നായര്‍,  എസ് ഹരീഷ് , മുരളി തുമ്മാരുകുടി, സുനില്‍ പി ഇളയിടം, ജോസഫ് അന്നംകുട്ടി ജോസ്, പ്രശസ്ത ഫുഡ് വ്‌ളോഗറായ മൃണാള്‍ദാസ്, രവിചന്ദ്രന്‍ സി തുടങ്ങി നിരവധിപേര്‍ വ്യത്യസ്ത സമയങ്ങളില്‍ പങ്കെടുക്കും. 

പ്രഭാഷണങ്ങളൊടൊപ്പം എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരവുമുണ്ട്. സാഹിത്യം, ശാസ്ത്രം,  രുചി, സാങ്കേതികവിദ്യ, സമൂഹം തുടങ്ങി വ്യത്യസ്തമേഖലകളിലുളള സംവാദങ്ങളാണ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com