ലോറിയിലും നടന്നുമായി ചെന്നൈയില്‍നിന്ന് മലപ്പുറത്തേക്ക്, പാലക്കാട് വച്ച് പൊലിസിന്റെ പിടിയില്‍; നിരീക്ഷണത്തിലായ യുവാവിന് കോവിഡ്

ലോറിയിലും നടന്നുമായി ചെന്നൈയില്‍നിന്ന് മലപ്പുറത്തേക്ക്, പാലക്കാട് വച്ച് പൊലിസിന്റെ പിടിയില്‍; നിരീക്ഷണത്തിലായ യുവാവിന് കോവിഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കെ, ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാന അതിര്‍ത്തി കടന്ന് പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18 കാരനാണ് രോഗബാധ. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ചെന്നൈയിലെ ജ്യൂസ് കടയില്‍ ജോലിക്കാരനായ 18 കാരന്‍ ഒതുക്കുങ്ങലിലെ വീട്ടില്‍ നിന്ന് 2020 ജനുവരി 18ന് ചെന്നൈയിലേയ്ക്ക് പോയതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായുമാണ് ഇയാള്‍ അതിര്‍ത്തി കടന്നത്.

ഇതിനിടെ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പൊലീസിന്റെ പിടിയിലായി. 18 ന് തന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com