സ്പ്രിംഗ്ലര്‍ കരാര്‍ വിജിലന്‍സ് അന്വേഷിക്കണം; കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

സ്പ്രിംഗ്ലര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.
സ്പ്രിംഗ്ലര്‍ കരാര്‍ വിജിലന്‍സ് അന്വേഷിക്കണം; കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്പ്രിംഗ്ലര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡേറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും സ്പ്രിംഗ്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

അതേസമയം കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍  സ്പ്രിംഗ്ലര്‍  ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.  കരാര്‍ ലംഘനമുണ്ടായാല്‍ കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് കരാര്‍ എന്നാണ് സര്‍ക്കാര്‍  കോടതിയെ അറിയിക്കുക. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍  വിവര ശേഖരണത്തിന്  നിരവധി ഐടി  കമ്പനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്ലറിന്റെ തെരഞ്ഞെടുപ്പെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com