അയല്‍ സംസ്ഥാനത്ത് നിന്ന് ആളുകളെ എത്തിക്കാന്‍ ചില ഏജന്റുമാര്‍ രംഗത്ത്; അവര്‍ക്കെതിരെ കര്‍ക്കശനടപടി

ഭിന്നശേഷിക്കാര്‍ക്ക് റേഷന്‍ നിഷേധിച്ചെങ്കില്‍ കര്‍ക്കശനടപടിയെന്ന് മുഖ്യമന്ത്രി
അയല്‍ സംസ്ഥാനത്ത് നിന്ന് ആളുകളെ എത്തിക്കാന്‍ ചില ഏജന്റുമാര്‍ രംഗത്ത്; അവര്‍ക്കെതിരെ കര്‍ക്കശനടപടി


തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ നാട്ടിലെത്തിക്കാന്‍ ചില ആളുകള്‍ കരാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി. അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ നിന്നാണ് ഇത്തരത്തില്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറില്‍ ഭിന്നശേഷിക്കാര്‍ക്ക് റേഷന്‍ നിഷേധിച്ചതായി വാര്‍ത്തയുണ്ട്. ഇക്കാര്യത്തില്‍ തെറ്റുണ്ടായാല്‍ അധികൃതര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പുതുതായി 10പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. എട്ടുപേരുടെ പരിശോധനഫലം നെഗറ്റീവായി. കോവിഡ് സ്ഥിരികരിച്ചവരില്‍ നാലുപേര്‍ ഇടുക്കിയില്‍ നിന്നുള്ളവരാണ്. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

നെഗറ്റീവായവരില്‍ ആറ് പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തരുമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്തുപേരില്‍ നാലുപേര്‍  അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ വിദേശത്തുനിന്നുവന്നവരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 129 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 23,976 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 23,439 പേര്‍ വീടുകളിലും 437 ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 21, 334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 20,326 എണ്ണം നെഗറ്റീവായി.

ഇടുക്കി 4, കോഴിക്കോട്, കോട്ടയം 2 വീതം പേര്‍ക്കും തിരുവനന്തപുരം കൊല്ലം ഒരാള്‍ക്ക് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരും. കണ്ണൂരിൽ നിരീക്ഷണത്തിൽ 2592 പേർ ഉണ്ട്. കാസർകോട് 3126 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് 2770, മലപ്പുറം 2465 എന്നിങ്ങനെയും ആൾക്കാർ നിരീക്ഷണത്തിലാണ്. ഈ നാലു ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കർശന നിയന്ത്രണങ്ങൾ തുടരും.

നേരത്തേ പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽപെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ ഇന്ന് ഇവിടങ്ങളിൽ പുതിയ കേസുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ ഗ്രീന്‍ സോണുകളിൽനിന്ന് മാറ്റി ഓറഞ്ച് സോണിലേക്കു മാറ്റി. ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളിൽ ഹോട്സ്പോട്ടായ പഞ്ചായത്തുകൾ അടച്ചിടും. എന്നാൽ മുനിസിപ്പാലിറ്റി അതിർത്തിയിലാണെങ്കിൽ വാർഡുകളും കോർപറേഷനുകളിൽ ഡിവിഷനുകളും അടച്ചിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com