കോട്ടയത്ത് ചുമട്ടുതൊഴിലാളിക്ക് കോവിഡ്;  ഇന്നും മാര്‍ക്കറ്റിലെത്തി; അതീവ ജാഗ്രത

ഒരാള്‍ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്
കോട്ടയത്ത് ചുമട്ടുതൊഴിലാളിക്ക് കോവിഡ്;  ഇന്നും മാര്‍ക്കറ്റിലെത്തി; അതീവ ജാഗ്രത

കോട്ടയം: ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് എടുക്കുന്നതും അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കോട്ടയം കളക്ടര്‍ പികെ സുധീര്‍ബാബു. കോട്ടയത്ത് ഇന്ന് രണ്ടു കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്.

ജില്ലയില്‍ അനാവശ്യയാത്രകള്‍ നിരോധിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. ചുമട്ടുതൊഴിലാളിക്ക് കോവിഡ്19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മാര്‍ക്കറ്റ് അടച്ചിട്ടുണ്ട്. വൈറസ് ബാധിതന്‍ ഇന്നും മാര്‍ക്കറ്റിലെത്തിയിരുന്നു. പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി െ്രെഡവറുടെ സഹായില്‍ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. എന്നാല്‍ െ്രെഡവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്.

രണ്ടാമത്തെയാള്‍ മാര്‍ച്ച് 24നാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്തിയത്. ഇവിടെയാണ് രോഗിയുടെ വീട്. പിന്നീട് തിരിച്ചു പോയിട്ടില്ല. വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ വന്ന് പരിശോധനയ്ക്ക് വിധേയമായി. തുടര്‍ന്ന് ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും നടപടിയെടുത്തിട്ടുണ്ട്. നാളെ കോട്ടയം മാര്‍ക്കറ്റില്‍ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തും. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com