കോവിഡ് പരിശോധന : കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അംഗീകാരം

സര്‍ക്കാര്‍ മേഖലയില്‍ ഐസിഎംആര്‍ അംഗീകാരമുള്ള കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 13 ആയി
കോവിഡ് പരിശോധന : കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അംഗീകാരം

ന്യൂഡല്‍ഹി :  കോവിഡ് പരിശോധനയ്ക്ക് കേരളത്തില്‍ മൂന്ന് ലാബുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ ഐസിഎംആര്‍ അംഗീകാരമുള്ള കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 13 ആയി. സ്വകാര്യമേഖലയില്‍ രണ്ടു ലാബുകള്‍ക്കാണ് അംഗീകാരമുള്ളത്.

റിയല്‍ ടൈം ആര്‍.ടി. പി സി ആര്‍ ടെസ്റ്റിന് 242 ലാബുകളും ട്രൂനാറ്റ് ടെസ്റ്റിനുള്ള 20 ലാബുകളും സി.ബി.നാറ്റ് ടെസ്റ്റിനുള്ള മൂന്നു ലാബുകളും അടക്കം രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആകെ 235 ലാബുകള്‍ക്കും 86 സ്വകാര്യ ലാബുകള്‍ക്കുമാണ് ഐസിഎംആര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ലാബുകള്‍ ഇവയാണ്:

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് ആലപ്പുഴ

ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം

ഗവ.മെഡിക്കല്‍ കോളേജ്, കോഴിക്കോട്

ഗവ. മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തിരുവനന്തപുരം

ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം

സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, തിരുവനന്തപുരം

ഇന്റര്‍യൂണിവേഴ്‌സിറ്റി, കോട്ടയം

മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാസര്‍കോട്

ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം

ഗവ.മെഡിക്കല്‍ കോളേജ്, മഞ്ചേരി

ഗവ.മെഡിക്കല്‍ കോളേജ്, കോട്ടയം

സ്വകാര്യമേഖലയിലെ ലാബുകള്‍

ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍. ഡയഗ്‌നോസ്റ്റിക് െ്രെപവറ്റ് ലിമിറ്റഡ്, എറണാകുളം

മിംസ് ലബോറട്ടറി സര്‍വീസസ്, കോഴിക്കോട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com