തക്കാളിപ്പെട്ടിയിൽ കേരളത്തിലേക്ക് ആളെ ഒളിച്ചു കടത്താൻ ശ്രമം; പണം വാങ്ങാൻ ഏജന്റുമാർ; കൈയോടെ പൊക്കി

തക്കാളിപ്പെട്ടിയിൽ കേരളത്തിലേക്ക് ആളെ ഒളിച്ചു കടത്താൻ ശ്രമം; പണം വാങ്ങാൻ ഏജന്റുമാർ; കൈയോടെ പൊക്കി
തക്കാളിപ്പെട്ടിയിൽ കേരളത്തിലേക്ക് ആളെ ഒളിച്ചു കടത്താൻ ശ്രമം; പണം വാങ്ങാൻ ഏജന്റുമാർ; കൈയോടെ പൊക്കി

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക്‌ ഒളിച്ചു കടക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍. പച്ചക്കറി വണ്ടിയില്‍ പെട്ടികള്‍ക്കിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വച്ചാണ് പൊലീസ് പിടിയിലായത്.

തക്കാളി കയറ്റി വന്ന മിനി ലോറിയിലെ തക്കാളി പെട്ടിക്കകത്ത് കയറിയിരുന്ന് കേരളത്തിലേക്ക്‌ ഒളിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഒളിച്ചു കടക്കാന്‍ ശ്രമിച്ച ഒരാളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.

കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും ഇത്തരത്തില്‍ ആളുകളെ കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. അതേസമയം ആര്യങ്കാവിന് അടുത്ത പ്രദേശമായ പുളിയറയില്‍ കുടുങ്ങിക്കിടക്കുന്നവരെ പണം വാങ്ങി മാറ്റുന്നതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായടക്കമുള്ള റിപ്പോര്‍ട്ടുളുമുണ്ട്.

അടുത്ത ജില്ലയായ തെങ്കാശി റെഡ്‌ സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ്. അതുകൊണ്ടു തന്നെ കര്‍ശന പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത്. ചരക്കുമായി വരുന്ന വാഹനങ്ങളില്‍ എല്ലാ ചരക്കും ഇറക്കി വെച്ച് പരിശോധിച്ചതിന് ശേഷം മാത്രം കടത്തി വിട്ടാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ആര്യങ്കാവ് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുളിയങ്കുടിയില്‍ മാത്രം 28 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com