തമിഴ്നാട്ടിൽ കോവിഡ് ബാധിതരെ പരിശോധിച്ച ഡോക്ടർ കേരളത്തിലെത്തി ; സംസ്ഥാനത്തേക്ക് കടന്നത് പൊലീസിനെ കബളിപ്പിച്ച്

സംസ്ഥാന അതിർ‌ത്തിയിൽ തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ആണെന്നു പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തമിഴ്നാട്ടിലെ മെഡിക്കൽ കോളജിൽ കോവിഡ് രോ​ഗികളെ പരിശോധിച്ചിരുന്ന ഡോക്ടർ കേരളത്തിലെത്തി. പൊലീസിന്റെ കണ്ണുവെട്ടാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. തമിഴ്നാട്ടിലെ ആശാരിപള്ളം മെഡിക്കല്‍ കോളജിൽ കോവിഡ് രോഗികളെ പരിശോധിച്ച ഡോക്ടറാണ്  നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയത്.

സംസ്ഥാന അതിർ‌ത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ആണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിൽ ഡോക്ടർ എത്തിയപ്പോഴാണ് ഇവർ കള്ളം പറഞ്ഞതാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.

തുടർന്ന് പൊലീസും റവന്യൂ സംഘവും എത്തി ഡോക്ടറെ ക്വാറന്റീനിലാക്കി. കോവിഡ് നിയന്ത്രണം ലംഘിച്ച ഡോക്ടർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടർ സമാന രീതിയിൽ വീട്ടിലെത്തിയതായി സംശയം ഉയർന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com