ഭർത്താവിന് അവിഹിതമെന്ന് ഭാര്യയുടെ പരാതി; പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ യുവാവ് തൂങ്ങിമരിച്ചു; പിന്നാലെ കാമുകി പമ്പാനദിയിൽ ചാടി

ഇരുപത്തൊൻപതുകാരനാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്
ഭർത്താവിന് അവിഹിതമെന്ന് ഭാര്യയുടെ പരാതി; പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ യുവാവ് തൂങ്ങിമരിച്ചു; പിന്നാലെ കാമുകി പമ്പാനദിയിൽ ചാടി

ആലപ്പുഴ; മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടർന്ന്  പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവ് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ആത്മഹത്യ ചെയ്തു. ചെങ്ങന്നൂരിൽ ആൽത്തറ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇരുപത്തൊൻപതുകാരനാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. ഇത് അറിഞ്ഞ് അയാളുമായി ബന്ധമുണ്ടായിരുന്ന യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

യുവാവിന്റെ ഭാര്യയാണ് ഭർത്താവിന് അവിഹിതബന്ധം ആരോപിച്ച് പരാതി നൽകിയത്. തുടർന്ന് മൂന്നു പേരെയും ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽനിന്നു ഇയാൽ ഭാര്യയെ കൂട്ടാതെ ഒറ്റയ്ക്കാണ് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ യുവതി മിത്രപ്പുഴക്കടവ് പാലത്തിൽ നിന്നു പമ്പയാറ്റിലേക്കു ചാടി. എന്നാൽ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com