വീട്ടുമുറ്റത്ത് 30 ദിവസത്തിനിടെ  14 കോല്‍ താഴ്ചയുളള കിണര്‍ കുഴിച്ച് സേവ്യറും കുടുംബവും; 80,000 രൂപ മിച്ചം

. മലപ്പുറം പറപ്പൂര്‍ കോലത്താട്ട് പാണേങ്ങാടന്‍ സേവ്യറിന്റെ മുഖത്ത് ഇപ്പോള്‍ നിറഞ്ഞ പുഞ്ചിരിയാണ്
വീട്ടുമുറ്റത്ത് 30 ദിവസത്തിനിടെ  14 കോല്‍ താഴ്ചയുളള കിണര്‍ കുഴിച്ച് സേവ്യറും കുടുംബവും; 80,000 രൂപ മിച്ചം

മലപ്പുറം:  കോവിഡ് വ്യാപനം തടയുന്നിനുളള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മ്മാണ തൊഴിലാളിയായ സേവ്യറിന് പണി ഇല്ലാതായി. നിര്‍മാണ മേഖല സ്തംഭിച്ചതോടെ വീട്ടില്‍ ഒരു കിണര്‍ കുഴിച്ചാലോ എന്ന ആശയം ഉടലെടുത്തു.  ലോക്ഡൗണ്‍ തുടങ്ങി 30 ദിവസം പൂര്‍ത്തിയായപ്പോള്‍ സേവ്യറിന്റെ വീട്ടുമുറ്റത്ത് സ്വയം നിര്‍മിച്ച ഒന്നാം തരം കിണര്‍. മലപ്പുറം പറപ്പൂര്‍ കോലത്താട്ട് പാണേങ്ങാടന്‍ സേവ്യറിന്റെ മുഖത്ത് ഇപ്പോള്‍ നിറഞ്ഞ പുഞ്ചിരിയാണ് . 

ഇന്നലെ മോട്ടോര്‍ സ്ഥാപിച്ച് ആദ്യമായി വെള്ളം പമ്പ് ചെയ്തതിന്റെ സന്തോഷത്തിലാണ് സേവ്യര്‍. വീടിന്റെ കോണ്‍ക്രീറ്റ് പണി നടത്തുന്നയാളാണ് സേവ്യര്‍. ദിവസം 300 രൂപയ്ക്ക് അച്ച് വാടകയ്ക്ക് എടുത്തു. സേവ്യര്‍ ഒറ്റയ്ക്ക് കിണര്‍ കുഴിച്ച് ഓരോ റിങ്ങും വാര്‍ത്തെടുത്തു. ഭാര്യ ജോയ്‌സിയും മക്കളും കൂടി വെട്ടിയെടുത്ത മണ്ണെല്ലാം കഴിയാവുന്ന രീതിയില്‍  പുറത്തെത്തിച്ചു. 

കിണര്‍ നിര്‍മാണത്തിനുള്ള ഒരുക്കങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ സിമന്റ്, കമ്പി, മെറ്റല്‍, മണല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളെല്ലാം വായ്പയായി സംഘടിപ്പിച്ചു. 14 കോല്‍ താഴ്ചയുള്ള കിണറാണ് സേവ്യര്‍ നിര്‍മിച്ചത്. ഇപ്പോള്‍ ഒന്നര കോല്‍ താഴ്ചയില്‍ വെള്ളമുണ്ട്. കൂലി ചെലവിനത്തില്‍ ഏകദേശം 80000 രൂപയാണ്  സേവ്യറിന് ലഭിച്ച മിച്ചം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com