സംസ്ഥാനത്ത് റാന്‍ഡം പിസിആര്‍ ടെസ്റ്റ് ആരംഭിച്ചു; സമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിക്കും

കോവിഡ് 19ന്റെ സമൂഹ വ്യാപന സാധ്യത അറിയാന്‍ കേരളത്തില്‍ റാന്‍ഡം പിസിആര്‍ പരിശോധനകള്‍ ആരംഭിച്ചു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ


കൊച്ചി: കോവിഡ് 19ന്റെ സമൂഹ വ്യാപന സാധ്യത അറിയാന്‍ കേരളത്തില്‍ റാന്‍ഡം പിസിആര്‍ പരിശോധനകള്‍ ആരംഭിച്ചു. പൊതു സമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പലരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് റാന്‍ഡം പി സി ആര്‍ പരിശോധനകള്‍ തുടങ്ങിയത്. ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചു നല്‍കിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, കടകളിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, യാത്രകളോ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമോ വരാത്ത എന്നാല്‍ കോവിഡ് ലക്ഷണങ്ങളുമായി ഒ പികളിലെത്തുന്നവര്‍, ഹോട്ട്‌സ്‌പോട്ട് മേഖലയിലെ ആളുകള്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. കോവിഡ് ബാധിതരുമായു അടുത്തിടപെഴകിയവര്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ അവരേയും പരിശോധനകള്‍ക്ക് വിധേയമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com