സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ല; ഭീഷണി നിലനില്‍ക്കുന്നു

സംസ്ഥാനത്ത് കോവിഡ്19 ന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ല; ഭീഷണി നിലനില്‍ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 ന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ്19 ന്റെ മൂന്നാം ഘട്ടത്തില്‍ ഉണ്ടാകേണ്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നതാണ് നിലവിലുള്ള കണക്കുകള്‍ വെച്ച് അനുമാനിക്കാവുന്നത്. എന്നാല്‍ ഭീഷണി ഒഴിഞ്ഞു എന്ന് പറയാനായിട്ടില്ല. അത് തുടരുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com