കൊല്ലത്ത് അതിര്‍ത്തി മേഖലയിലെ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ ;  എറണാകുളം അടക്കം മൂന്നു ജില്ലകളില്‍ ഇന്നുമുതല്‍ ഇളവുകള്‍

നേരത്തെ ഓറഞ്ച് എ സോണില്‍പെട്ട എറണാകുളം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കൂടി ചേരുകയാണ്
കൊല്ലത്ത് അതിര്‍ത്തി മേഖലയിലെ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ ;  എറണാകുളം അടക്കം മൂന്നു ജില്ലകളില്‍ ഇന്നുമുതല്‍ ഇളവുകള്‍

തിരുവനന്തപുരം : ലോക്ഡൗണിനിടയിലെ ഭാഗിക ഇളവുകള്‍ ഇന്നു മുതല്‍ എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കൂടി നടപ്പാക്കും. ഈ ജില്ലകളിലെ ഹോട്‌സ്‌പോട്ടുകളില്‍ ഇളവുകളുണ്ടാവില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ഇപ്പോള്‍ ഇളവുകളുള്ളത്. ആ പട്ടികയിലേക്ക് നേരത്തെ ഓറഞ്ച് എ സോണില്‍പെട്ട എറണാകുളം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കൂടി ചേരുകയാണ്.  

ഹോട്ടലുകളില്‍ നിന്ന് രാത്രി 8 വരെ ഭക്ഷണം പാഴ്‌സല്‍ നല്‍കാം. 50 ശതമാനം ജീവനക്കാരുമായി തോട്ടങ്ങളിലും സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ്, കൃഷി, മല്‍സ്യബന്ധനം, കെട്ടിടനിര്‍മാണം എന്നിവയ്ക്കും അനുമതിയുണ്ട്. ആരാധനാലയങ്ങളിലും ആഘോഷങ്ങളിലുമെല്ലാമുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും.

എന്നാല്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ കൊല്ലം അതീവജാഗ്രതയിലാണ്. നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ പഞ്ചായത്തുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാര്‍ഡും ഹോട്‌സ്‌പോട്ടാണ്. തെന്‍മല, ആര്യങ്കാവ് പഞ്ചായത്തില്‍ നിരോധനാജ്ഞയും തുടരുന്നു. പത്തനംതിട്ടയില്‍ നഗരവും അടൂര്‍ മുനിസിപ്പാലിറ്റിയും അയിരൂര്‍, ചിറ്റാര്‍ വടശേരിക്കര, ആറന്‍മുള്ള പഞ്ചായത്തുകളും എറണാകുളത്ത് കൊച്ചി നഗരത്തിലെ ചുള്ളിക്കല്‍, കതൃക്കടവ് വാര്‍ഡുകളും ഹോട്‌സ്‌പോട്ടാണ്.

ഇനി മുതല്‍ ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും സംസ്ഥാനത്ത് ഉണ്ടാവുകയെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പത്തു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. പത്തനംതിട്ട, എറണാകുളം, കൊല്ലം, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവയാണ് ഓറഞ്ച് സോണില്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ റെഡ് സോണില്‍ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com