മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് ; പരിശോധന ശക്തമാക്കി പൊലീസ്

നിരത്തിലിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം നിശ്ചയമായും പാലിക്കണം
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് ; പരിശോധന ശക്തമാക്കി പൊലീസ്

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരക്കാര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നാണ് ഡിസിപി പൂങ്കുഴലി അറിയിച്ചത്.

ഇരുചക്ര വാഹനങ്ങളിലടക്കം പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. എറണാകുളത്ത് ഇന്നുമുതല്‍ പരിശോധന ശക്തമാക്കുമെന്ന് റൂറല്‍ എസ്പി കാര്‍ത്തികും അറിയിച്ചു.

നിരത്തിലിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം നിശ്ചയമായും പാലിക്കണം. പൊതുനിരത്തില്‍ തുപ്പാന്‍ അനുവദിക്കില്ല.മാസ്‌ക് ധരിക്കാത്തതിന് തിരുവനന്തപുരത്ത് ഇന്നലെ 62 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പരിശോധന കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com