ലോക്ക് ഡൗണില്‍ സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ്'; സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണവിതരണത്തിന് കൈത്താങ്ങ്

ലോക്ക് ഡൗണില്‍ സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ്'; സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണവിതരണത്തിന് കൈത്താങ്ങ്
ലോക്ക് ഡൗണില്‍ സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ്'; സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണവിതരണത്തിന് കൈത്താങ്ങ്

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണ വിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഫാന്‍സ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും പത്തനംതിട്ട ഏരിയ  കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണ വിതരണത്തിന് ആവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കി.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാജീവ് പാലസ് ഭക്ഷ്യ സാധനങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാറിന് കൈമാറി. സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ 300 പേര്‍ക്കുള്ള ഭക്ഷണമാണ്  മേലേവെട്ടിപ്പുറത്തുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്കാദമിയില്‍ ഒരുക്കി നല്‍കുന്നത്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സ്‌റ്റേറ്റ് കമ്മിറ്റി അംഗം അഖില്‍, ഏരിയ വൈസ് പ്രസിഡന്റ് മനീഷ്,  ഏരിയ സെക്രട്ടറി സുജിന്‍, കലാധരന്‍, മിഥുന്‍, വിഷ്ണു, അബ്ദുള്‍ മാനാഫ്, കെ.ബി സുരേന്ദ്രന്‍, ശീജേഷ്, വി. കൈമള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com