വിദേശത്തേക്ക് കൊറിയര്‍ വഴി മരുന്ന് എത്തിക്കാം; നടപടിക്രമങ്ങള്‍ ഇങ്ങനെ

വിദേശത്തേക്ക് കൊറിയര്‍ വഴി മരുന്ന് എത്തിക്കാം; നടപടിക്രമങ്ങള്‍ ഇങ്ങനെ
വിദേശത്തേക്ക് കൊറിയര്‍ വഴി മരുന്ന് എത്തിക്കാം; നടപടിക്രമങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകള്‍ കൊറിയര്‍ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. നോര്‍ക്ക് റൂട്ട്‌സ് ഡി.എച്ച്.എല്‍ കൊറിയര്‍ കമ്പനിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം.  

പുതിയ സംവിധാനം അനുസരിച്ച് പാക്ക് ചെയ്യാത്ത മരുന്ന്,  ഒര്‍ജിനല്‍ ബില്‍, മരുന്നിന്റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ അധാര്‍ കോപ്പി എന്നിവ കൊച്ചിയിലെ  ഡി.എച്ച്.എല്‍ ഓഫീസില്‍  എത്തിക്കണം. വിദേശത്തുള്ള വിലാസക്കാരന് ഡോര്‍ ടു ഡോര്‍ വിതരണ സംവിധാനം വഴിമരുന്ന് എത്തിക്കും.

രണ്ടു  ദിവസത്തിനകം  റെഡ് സോണ്‍  ഒഴികെയുള്ള  ജില്ലകളില്‍  ഡി.എച്ച്.എല്‍ ഓഫീസുകള്‍  പ്രവര്‍ത്തന ക്ഷമമാകുമെന്ന്  കമ്പനി  അറിയിച്ചിട്ടുണ്ട്. കൂടുതല്‍  വിവരങ്ങള്‍ക്ക്: 9633131397.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com