84 വയസ്സ്, വൃക്ക രോഗം; ഒടുവില്‍ കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തി; അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 84കാരന്‍ രോഗമുക്തി നേടി.
84 വയസ്സ്, വൃക്ക രോഗം; ഒടുവില്‍ കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തി; അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 84കാരന്‍ രോഗമുക്തി നേടി. കൂത്തുപറമ്പ് സ്വദേശി അബുബക്കറാണ് രോഗമുക്തനായത്. ഈ പ്രായത്തിലുള്ളയാള്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൃക്ക രോഗമുള്‍പ്പെടെ ഗുരുതര നിലയിലായിരുന്നു ഇദ്ദേഹം. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം എന്നി ജില്ലകളിലുളള മൂന്നുപേര്‍്ക്കും കണ്ണൂരിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലത്ത് രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ രണ്ടുപേര്‍ വീതവും വയനാട് ഒരാളുമാണ് നെഗറ്റീവായത്. നിലവില്‍ സംസ്ഥാനത്ത് 457 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്.21,044 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ വീടുകളില്‍ 20,050 പേരും 464 പേര്‍ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്ന് 132 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 22,360 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 21475 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com