അശ്ലീല അടിക്കുറിപ്പോടെ പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ, ചിത്രം നീക്കണമെങ്കിൽ അമ്മയുടെ ന​ഗ്നചിത്രം നൽകണം; 19 കാരൻ അറസ്റ്റിൽ

വ്യാജ അക്കൗണ്ട് ഉപയോ​ഗിച്ചാണ് ഇയാൾ ചിത്രങ്ങൾ പങ്കുവെച്ചത്
അശ്ലീല അടിക്കുറിപ്പോടെ പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ, ചിത്രം നീക്കണമെങ്കിൽ അമ്മയുടെ ന​ഗ്നചിത്രം നൽകണം; 19 കാരൻ അറസ്റ്റിൽ

കോഴിക്കോട്; പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല അടിക്കുറിപ്പോടെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരൻ പിടിയിൽ.  കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്. വ്യാജ അക്കൗണ്ട് ഉപയോ​ഗിച്ചാണ് ഇയാൾ ചിത്രങ്ങൾ പങ്കുവെച്ചത്.

ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്യുക. അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇയാൾ ഉപയോ​ഗിച്ചിരുന്നത്. പിന്നീട് ഈ  ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും. 

ഇത് അറിഞ്ഞ് ചിത്രങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ഇയാൾ അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യും. പെണ്‍കുട്ടിയുടേയും അമ്മയുടെയും ന​ഗ്നചിത്രങ്ങളാണ് അയാൾ ആവശ്യപ്പെടുക. നടക്കാവ്, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളിൽ ഇതിനെക്കുറിച്ച് പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com