എ സി വില്‍പ്പന പറ്റില്ല, റിപ്പയറിംഗ് ഷോപ്പുകള്‍ തുറക്കാം; ഇളവുകള്‍ ഈ സ്ഥാപനങ്ങള്‍ക്ക്

ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി
എ സി വില്‍പ്പന പറ്റില്ല, റിപ്പയറിംഗ് ഷോപ്പുകള്‍ തുറക്കാം; ഇളവുകള്‍ ഈ സ്ഥാപനങ്ങള്‍ക്ക്

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി. നഗരപരിധിക്ക് പുറത്തുള്ള കടകള്‍ക്ക് തുറക്കാനാണ് അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുള്ളത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ചലചരക്ക് കടകള്‍ തുടങ്ങിയവ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

എ സി വില്‍പ്പന ഷോപ്പുകള്‍, ജ്വല്ലറികള്‍ തുടങ്ങിയവയ്ക്ക് തുറക്കാന്‍ അനുമതി ഇല്ല. അതേസമയം എ സി റിപ്പയറിംഗ് ഷോപ്പുകള്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പഞ്ചായത്ത് പരിധിയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കാത്ത കടകളും തുറക്കാം.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ജീവനക്കാര്‍ പകുതി മാത്രമേ പാടുള്ളൂ. മാളുകള്‍ തുറക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

കേരളത്തിലെ പഞ്ചായത്തുകളിലും കടകള്‍ ഇന്നുമുതല്‍ തുറക്കാം. കേന്ദ്രവിജ്ഞാപനം അതേപടി നടപ്പാക്കുമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. പഞ്ചായത്ത് പ്രദേശങ്ങളിലുള്ള ചെറുകിട കച്ചവടക്കാര്‍ നഗരത്തില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നത്. അതിനാല്‍ നഗരപരിധിയില്‍ കൂടി കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയാലേ വ്യാപാരം സുഗമമാകൂ എന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com