ജീവിതം സേവനത്തിനായി മാറ്റിവെച്ച അവര്‍ക്ക് സമര്‍പ്പിക്കുന്നു'; പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദര ഗാനം ഒരുക്കി 'കാക്ക'

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഗീത ആല്‍ബങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച് ശ്രദ്ധ നേടിയിട്ടുള്ളതാണ് കടമക്കുടിയിലെ കലാകാരന്മാര്‍
ജീവിതം സേവനത്തിനായി മാറ്റിവെച്ച അവര്‍ക്ക് സമര്‍പ്പിക്കുന്നു'; പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദര ഗാനം ഒരുക്കി 'കാക്ക'

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് കടമക്കുടിയിലെ കലാകാരന്മാര്‍. പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും ശുചീകരണ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഗീത ആല്‍ബത്തിലൂടെയാണ് കലാകാരന്മാര്‍ ആദരമര്‍പ്പിക്കുന്നത്.  'കാക്ക' എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിന്റെ പ്രകാശനം കളക്ടറേറ്റില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. 

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഗീത ആല്‍ബങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച് ശ്രദ്ധ നേടിയിട്ടുള്ളതാണ് കടമക്കുടിയിലെ കലാകാരന്മാര്‍. കോവിഡിന്റെ ഈ ദുരിതകാലത്ത് ലോകം മുഴുവന്‍ ബുദ്ധിമുട്ടില്‍ കഴിയുമ്പോഴും കേരളത്തിലുള്ളവര്‍ക്ക് സമാധാനത്തോടെ കഴിയാന്‍ സാധിക്കുന്നത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനം കൊണ്ടാണ്. ജീവിതം സേവനത്തിനായി മാറ്റി വച്ച ഇവര്‍ക്ക് ആല്‍ബം സമര്‍പ്പിക്കുകയാണെന്ന് കലാകാരന്മാര്‍ പറഞ്ഞു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വീഡിയോകളും ഫോട്ടോകളുമാണ് ആല്‍ബത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

20 കലാകാരന്മാരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. എ.എന്‍. ഷെല്ലിയാണ് ഗാനരചന. ജോബി പ്രിമോസ് സംഗീതം നല്‍കിയിരിക്കുന്നു. എല്ലാവരും തന്നെ സ്വന്തം വീടുകളില്‍ ഇരുന്നാണ് ഓരോ ജോലികളും പൂര്‍ത്തിയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com