പണിയെടുത്താൽ കൂലിവേണമെന്ന് പൊലീസുകാരൻ; സാലറി ചലഞ്ചിനെ വിമർശിച്ചതിന് സസ്പെൻഷൻ

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട കാസർകോട്ടെ പൊലീസ് ഉദ്യോ​ഗസ്ഥനാണ് പണികിട്ടിയത്
പണിയെടുത്താൽ കൂലിവേണമെന്ന് പൊലീസുകാരൻ; സാലറി ചലഞ്ചിനെ വിമർശിച്ചതിന് സസ്പെൻഷൻ

കാസർകോട്; സർക്കാരിന്റെ സാലറി ചലഞ്ചിനെ വിമർശിച്ച പൊലീസുകാരന് സസ്പെൻഷൻ. സാലറി ചലഞ്ചിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട കാസർകോട്ടെ പൊലീസ് ഉദ്യോ​ഗസ്ഥനാണ് പണികിട്ടിയത്. പണിയെടുത്താൽ കൂലി കൊടുക്കണമെന്നാണ് പൊലീസുകാരൻ സ്റ്റാറ്റസ്. സർക്കാർ നിർദേശത്തെ വിമർശിച്ചതാണ് സസ്പെൻഷന് കാരണമായത്. 

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് സാലറി ചലഞ്ച് മുന്നോട്ടുവെച്ചത്. സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം പിടിക്കാനാണ് സർക്കാർ തീരുമാനം. ഇതിന് എതിരെയാണ് കാസർകോട് വിദ്യ‌ാനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജീഷ് തമ്പിലത്ത് രം​ഗത്തെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാസർകോട് എസ്.പി നടപടി എടുത്തത്. 

സാലറി ചലഞ്ചിനെതിരെ ഒരു വിഭാ​ഗം അധ്യാപകർ രം​ഗത്തെത്തിയത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മുഖ്യമന്ത്രിയടക്കം നിരവധി പേരാണ് ഇവർക്കെതിരെ രം​ഗത്തെത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകിയ സാധാരണക്കാരുടേയും നിരവധി കുട്ടികളുടേയും ത്യാഗമനോഭാവം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com