ബിപിഎൽ കുടുംബങ്ങൾക്ക് ധനസഹായം: ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക് 1000 രൂപ വീതം 

സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയിൽ വരാത്തവർക്കാണ് സഹായം
ബിപിഎൽ കുടുംബങ്ങൾക്ക് ധനസഹായം: ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക് 1000 രൂപ വീതം 

തിരുവനന്തപുരം: ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശത അനുഭവിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതമാണ് സഹായം ലഭിക്കുക. സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയിൽ വരാത്തവർക്കാണ് സഹായം. 

ധനസഹായം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്നും തുക വിതരണം ചെയ്യുന്ന നടപടി ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം സംസ്ഥാനത്തെ മൂന്നു ജില്ലകള്‍ കോവിഡ് മുക്തമായി. ഇന്ന് വയനാട് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതന്റെ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് കൊറോണ വൈറസ് മുക്തമായ ജില്ലകളുടെ എണ്ണം മൂന്നായത്. നിലവില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് പോലും കോവിഡില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com