വയനാട് ജില്ലയും കോവിഡ് മുക്തം; അവസാന രോഗിയുടെയും പരിശോധനാ ഫലം നെഗറ്റീവ് 

നിലവില്‍ മൂന്നുപേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്
വയനാട് ജില്ലയും കോവിഡ് മുക്തം; അവസാന രോഗിയുടെയും പരിശോധനാ ഫലം നെഗറ്റീവ് 

കല്‍പ്പറ്റ: മലയോര ജനതയ്ക്ക് ആശ്വാസം നല്‍കി വയനാട് ജില്ല കോവിഡ് മുക്തം. ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെയും പരിശോധനാ ഫലം നെഗറ്റീവായി. നിലവില്‍ മൂന്നുപേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മറ്റു രണ്ടുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിലവില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളാണ് ഒരു കോവിഡ് രോഗി പോലും ചികിത്സയില്‍ ഇല്ലാത്ത ജില്ലകള്‍. 

സംസ്ഥാനത്ത് ഇന്നലെ മൂന്ന്  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേര്‍ രോഗമുക്തരായി. രോഗം സ്ഥീരികരിച്ച മൂന്ന് പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

480 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 21, 725 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ വീടുകളില്‍ 21, 243 പേരും ആശുപത്രികളില്‍ 452 പേരും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് ആയച്ചു. 20,830 ഫലങ്ങളും നെഗറ്റീവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com