രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത് പ്രോട്ടോകോള്‍ പ്രകാരം; വൈകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നു മന്ത്രി
രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത് പ്രോട്ടോകോള്‍ പ്രകാരം; വൈകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോട്ടയത്തെ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതവും അതു സംബന്ധിച്ച വിവാദം അനാവശ്യവുമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശോധനാഫലം വന്നത്. അക്കാര്യം രോഗിയെ അറിയിച്ചതാണ്. ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായിരിക്കാനും പറഞ്ഞതാണ്. ഇതിന്റെ പേരില്‍ വാര്‍ത്തയും പ്രചാരണവും വരുന്ന നേരത്തു തന്നെ ആംബുലന്‍സ് രോഗിയെ കൊണ്ടുപോകാന്‍ പുറപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.

രോഗികളെ ആശുപത്രിയിലേക്കു മാറ്റുന്നത് പ്രോട്ടോക്കോള്‍ പ്രകാരമാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുന്‍പാണ് പരിശോധനാ ഫലം വന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നു മന്ത്രി പറഞ്ഞു.

അതിനിടെ, രോഗികളെ ആശുപത്രിയിലേക്കക്ക് മാറ്റിയതായി കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു അറിയിച്ചു. ആംബുലന്‍സിന്റെ ലഭ്യതക്കുറവാണ് രോഗികളെ മാറ്റാന്‍ വൈകുന്നതിന് കാരണമായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് 200 ലധികം സാമ്പിളെടുത്തത് കൊണ്ടാണ് ആംബുലന്‍സ് വൈകിയത്. രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് രോഗ വ്യാപനമുണ്ടാക്കില്ലെന്നും സുധീര്‍ ബാബു പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com