ലോക്ക് ഡൗണിനിടെ ബ്ലാക്ക് മാന്റെ വിളയാട്ടവും ; ആശങ്കയോടെ നാട്ടുകാർ ; പിടിക്കാനുറച്ച് പൊലീസ്

പലയിടത്തും രാപ്പകൽ വ്യത്യാസമില്ലാതെ ബ്ലാക് മാൻ വിലസുന്നുവെന്നാണ് കോഴിക്കോട് മാവൂരിൽ നാട്ടുകാർ പരാതിപ്പെടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിനിടെ നാട്ടുകാർക്ക് തലവേദനയായി ബ്ലാക്ക് മാന്റെ വിളയാട്ടവും. നാട്ടിൽ പലയിടത്തും രാപ്പകൽ വ്യത്യാസമില്ലാതെ ബ്ലാക് മാൻ വിലസുന്നുവെന്നാണ് കോഴിക്കോട് മാവൂരിൽ നാട്ടുകാർ പരാതിപ്പെടുന്നത്. സംഭവത്തിൽ മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഞായറാഴ്ച ഉച്ചക്ക് വീടിനടുത്തെ പറമ്പിലേക്ക് കയറുന്നിതിനിടെ ബ്ലാക്മാനെ കണ്ടെന്നാണ് പള്ളിയോൾ നങ്ങാലൻകുന്നത്ത് സജിത പറയുന്നത്. മുഖത്ത് കറുത്ത ചായം തേച്ച രൂപത്തെ കണ്ട് സജിത ഭയന്നോടി. നാട്ടുകാരുടെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അര മണിക്കൂറിനുള്ളിൽ തൊട്ടടുത്ത് ചളുക്കിൽ സക്കീനയുടെ വീട്ടു വളപ്പിലും അജ്ഞാതനെ കണ്ടെന്ന് പരാതി ഉയർന്നു.

നായർ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക് മാൻ അഭ്യൂഹം. വീടിന്‍റെ ജനൽ കല്ലെറിഞ്ഞ് തകർത്തതുൾപ്പടെയുള്ള പരാതികൾ കിട്ടിയിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കാനാണ് മാവൂർ പൊലീസിന്‍റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com