വധു യുപിയില്‍ കുടുങ്ങി, വരന്‍ പള്ളിപ്പാട്‌; വിവാഹം ഓണ്‍ലൈന്‍ വഴി നടത്തി

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ നിശ്ചയിച്ച മുഹുര്‍ത്തത്തില്‍ വധുവിന്‌ നാട്ടിലെത്താനായില്ല
വധു യുപിയില്‍ കുടുങ്ങി, വരന്‍ പള്ളിപ്പാട്‌; വിവാഹം ഓണ്‍ലൈന്‍ വഴി നടത്തി


ഹരിപ്പാട്:‌ ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ നിശ്ചയിച്ച മുഹുര്‍ത്തത്തില്‍ വധുവിന്‌ നാട്ടിലെത്താനായില്ല. എന്നാല്‍ മുഹുര്‍ത്തം തെറ്റാതെ തന്നെ വിവാഹം നടന്നു. ഓണ്‍ലൈന്‍ വഴി. വീഡിയോ കോളിലൂടെ ആയിരുന്നു വിവാഹം.

ചങ്ങനാശേരി പുഴവാത്‌ കാര്‍ത്തികയില്‍ ശ്രീജിത്തിന്റേയും പള്ളിപ്പാട്‌ കൊടുന്താറ്റ്‌ അഞ്‌ജനയുടേയും വിവാഹമാണ്‌ വീഡിയോ കോളിലൂടെ നടന്നത്‌. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുന്ന അഞ്‌ജനയ്‌ക്ക്‌ ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ നാട്ടിലേക്കെത്താനായില്ല. പള്ളീപ്പാട്ട്‌ മണക്കാട്ട്‌ ദേവീ ക്ഷേത്രത്തിന്‌ സമീപമുള്ള ബന്ധുവീട്ടില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12.15നും 12.45നും മധ്യേ ആയിരുന്നു വിവാഹം.

കത്തിച്ചുവെച്ച നിലവിളക്കിന്‌ മുന്‍പില്‍ ശ്രീജിത്ത്‌. ഉത്തര്‍പ്രദേശിലെ വീട്ടില്‍ വിവാഹ വേഷത്തില്‍ അഞ്‌ജന. അഞ്‌ജനയുടെ അച്ഛന്റെ മൊബൈല്‍ ഫോണില്‍ വീഡിയോ കോള്‍. വീഡിയോ കോളില്‍ അഞ്‌ജന എത്തിയതോടെ ശ്രീജിത്‌ താലി ചാര്‍ത്തി. ഈ സമയം യുപിയില്‍ നിന്ന്‌ അഞ്‌ജന തന്റെ കഴുത്തില്‍ സ്വയം താലി ചാര്‍ത്തി.

മൊബൈലിലെ അഞ്‌ജനയുടെ ചിത്രത്തില്‍ ശ്രീജിത്ത്‌ സിന്ദൂരം ചാര്‍ത്തി. ചെറിയ രീതിയില്‍ വിവാഹ സദ്യയും ഒരുക്കിയിരുന്നു. ശാഖ രജിസ്റ്ററിലും ഇവര്‍ ഒപ്പുവെച്ചു. ലഖ്‌നൗവില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറാണ്‌ അഞ്‌ജന. ഇസാഫ്‌ ബാങ്ക്‌ ജീവനക്കാരനാണ്‌ ശ്രീജിത്ത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com