സെപ്റ്റംബറോടെ സംസ്ഥാനത്ത് മടങ്ങിയെത്തുക മൂന്ന് ലക്ഷം പ്രവാസികള്‍ ; കേരളം നേരിടുന്ന കടുത്ത വെല്ലുവിളി, റിപ്പോര്‍ട്ട്

കോവിഡ് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക
സെപ്റ്റംബറോടെ സംസ്ഥാനത്ത് മടങ്ങിയെത്തുക മൂന്ന് ലക്ഷം പ്രവാസികള്‍ ; കേരളം നേരിടുന്ന കടുത്ത വെല്ലുവിളി, റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ മലയാളികള്‍ സെപ്തംബറോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരികെ സംസ്ഥാനത്തെത്തുമെന്ന്റിപ്പോര്‍ട്ട്. നേരത്തെ ഉണ്ടായിട്ടുള്ളവയേക്കാള്‍ ഗുരതരമായ സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രവാസികള്‍ നേരിടുന്നതെന്ന്, കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിദഗ്ധന്‍ എസ് ഇരുദയരാജന്‍ വിലയിരുത്തുന്നു.

കോവിഡ് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. ഗള്‍ഫിലുള്ളവര്‍ നിരവിധി വെല്ലുവിളികളാണ് നേടിടേണ്ടി വരിക. ഇത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുകയെന്ന് ഇരുദയ രാജന്‍ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത് സംസ്ഥാനത്തെ ബാധിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒന്നോ രണ്ടോ വര്‍ഷത്തിനകം ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതോടെ ബഹുഭൂരിപക്ഷം പ്രവാസികളും തിരിച്ചുപോകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് രൂപീകരിച്ച വിദഗ്ധ സമിതി അംഗമാണ് ഇരുദയ രാജന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com