ഇന്ന്‌ ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക്‌ നിരത്തിലിറങ്ങാം ; ഹോട്ട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണം

ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഹോട്ട്സ്പോട്ടുകളിൽ യാത്ര അനുവദിക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : നഗരപ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ അനുവദിച്ച ഇളവുപ്രകാരം ഇന്ന് ഇരട്ടയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം. സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ചുമാത്രമേ വാഹന ​ഗതാ​ഗതം അനുവദിക്കൂ. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാൻ അനുവദിക്കൂ എന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്കത്തിൽ അവസാനിക്കുന്നതും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങൾക്കുമാണ് സർക്കാർ റോഡിലിറങ്ങാൻ അനുമതി നൽകിയത്.

മെഡിക്കൽ സംബന്ധമായ അത്യാവശ്യങ്ങൾക്കും സർക്കാർ അനുവദിച്ച അവശ്യസേവന വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കും നമ്പർ നിബന്ധന ബാധകമല്ല. വനിതകളുടെ വാഹനങ്ങൾക്കും നമ്പറിൽ ഇളവുണ്ട്. ഞായറാഴ്ച അവശ്യ സേവന വാഹനങ്ങൾക്ക് മാത്രമാണ് നിരത്തിലിറങ്ങാൻ അനുമതിയുള്ളത്. ഹോട്ട്സ്പോട്ടുകളിൽ യാത്ര അനുവദിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com