'കൃഷിയില്‍ താത്പര്യമുണ്ടോ, പുത്തന്‍ ആശയങ്ങള്‍ ഉളളവരാണോ?'; കാര്‍ഷിക സര്‍വകലാശാല മാടി വിളിക്കുന്നു, പരിശീലനം, 25 ലക്ഷം രൂപ വരെ ഗ്രാന്റ് 

കാര്‍ഷികമേഖലയിലെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നൂതന പദ്ധതിയുമായി കേരള കാര്‍ഷിക സര്‍വകലാശാല
'കൃഷിയില്‍ താത്പര്യമുണ്ടോ, പുത്തന്‍ ആശയങ്ങള്‍ ഉളളവരാണോ?'; കാര്‍ഷിക സര്‍വകലാശാല മാടി വിളിക്കുന്നു, പരിശീലനം, 25 ലക്ഷം രൂപ വരെ ഗ്രാന്റ് 

തൃശ്ശൂര്‍: കാര്‍ഷികമേഖലയിലെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നൂതന പദ്ധതിയുമായി കേരള കാര്‍ഷിക സര്‍വകലാശാല. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും നവീന ആശയങ്ങള്‍ കൈയിലുളളവരെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററിലേക്ക് ക്ഷണിക്കുന്നു. ഇവര്‍ക്ക് പ്രോത്സാഹനവും കൃഷിയുമായി ബന്ധപ്പെട്ട ബിസിനസ് വിജയകരമാക്കാനുളള നിര്‍ദേശങ്ങളും നല്‍കും. ഇതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക, കര്‍ഷകക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള ആര്‍കെവിവൈ, ആര്‍എഎഫ്ടിഎഎആര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്.കാര്‍ഷികമേഖലയിലെ നവസംരംഭകര്‍ക്കായി നടപ്പാക്കുന്ന അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പ് അഗ്രിബിസിനസ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മെയ് 15 വരെ അപേക്ഷിക്കാം. കേരള സര്‍വകലാശാലയുടെ വെബ്‌സെറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമേ നൂതന ആശയങ്ങളുള്ള, അഗ്രിബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും പങ്കെടുക്കാം.അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ (കെഎയു റെയ്‌സ്2020) പങ്കെടുക്കുന്നവര്‍ക്ക് ആശയങ്ങള്‍ പ്രോട്ടോടൈപ്പുകളായി വികസിപ്പിക്കുന്നതിനുള്ള സഹായം ലഭിക്കും.

പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റും ലഭിക്കും. രണ്ടുമാസമാണ് പരിശീലന കാലയളവ്. ഉത്പന്നങ്ങളുടെ പ്രോട്ടോടൈപ്പിന്റെ വാണിജ്യപരമായ തുടക്കത്തിന് കാത്തിരിക്കുന്ന അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അഗ്രി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന് (കെഎയു പേസ് 2020) അപേക്ഷിക്കാനാകുക. ദീര്‍ഘകാല ഇന്‍ക്യുബേഷന്‍ പിന്തുണ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം ഗ്രാന്റ് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com