കോവി‍ഡ് ബാധിച്ച് എറണാകുളം സ്വദേശി അബുദാബിയിൽ മരിച്ചു

കോവി‍ഡ് ബാധിച്ച് എറണാകുളം സ്വദേശി അബുദാബിയിൽ മരിച്ചു
കോവി‍ഡ് ബാധിച്ച് എറണാകുളം സ്വദേശി അബുദാബിയിൽ മരിച്ചു

അബുദാബി: കോവിഡ് 19 ബാധിച്ച് എറണാകുളം സ്വദേശി അബുദാബിയില്‍ മരിച്ചു. ആലുവ മാറമ്പിള്ളിയില്‍ കോമ്പുപിള്ളി വീട്ടില്‍ സെയ്തു മുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി (54)യാണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ആശുപത്രിയിലായിരുന്നു മരണം. 

അഞ്ചു ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്‌നോക്കിലായിരുന്നു ഷൗക്കത്ത് അലിക്ക് ജോലി. ഖബറടക്കം അബുദാബിയില്‍ നടത്തി. ഭാര്യ റഹ്മത്ത്. മക്കള്‍ ശബ്‌ന, നിഹാല്‍, ആയിഷ. മരുമകന്‍: ജിതിന്‍ ജലീല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com