പത്രത്തിനൊപ്പം മാസ്‌ക്; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പത്രത്തിനൊപ്പം മാസ്‌കുകള്‍ വിതരണം ചെയ്ത ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പത്രത്തിനൊപ്പം മാസ്‌ക്; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്രത്തിനൊപ്പം മാസ്‌കുകള്‍ വിതരണം ചെയ്ത ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ' ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തുടനീളം മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നു. മാധ്യമസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണ്'- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ആദ്യമായാണ് ഒരു ദേശിയ ദിനപ്പത്രം അതിന്റെ വായനക്കാര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ വിതരണം ചെയ്തത്.  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സണ്‍ഡേ എക്‌സ്പ്രസിനൊപ്പമാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്.

വീടുകളില്‍ എത്തിയ മാസ്‌കുകള്‍ ഗുണമേന്മ ഉറപ്പുവരുത്തിയിട്ടുള്ളതാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളാ ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com