മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് ഭേദമാകുമെന്ന് മുഖ്യമന്ത്രിക്ക് കത്ത്; വ്യാജ പ്രചാരണം നടത്തിയ ആള്‍ അറസ്റ്റില്‍

കോവിഡ് 19 ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന വ്യാജ പ്രചാരണം നടത്തിയയാള്‍ പിടിയില്‍
മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് ഭേദമാകുമെന്ന് മുഖ്യമന്ത്രിക്ക് കത്ത്; വ്യാജ പ്രചാരണം നടത്തിയ ആള്‍ അറസ്റ്റില്‍

മലപ്പുറം: കോവിഡ് 19 ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന വ്യാജ പ്രചാരണം നടത്തിയയാള്‍ പിടിയില്‍. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ട് നേച്ചര്‍വിങ്ങില്‍ റൊണാള്‍ഡ് ഡാനിയലാണ് അറസ്റ്റിലായത്. 

ഇയാള്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് മാറുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചൈയ്തിരുന്നു. മുന്‍പും സമാനമായ രീതിയില്‍ വ്യാജ പ്രചാരണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com