മാസ്‌ക് ധരിച്ചില്ല; ഇടുക്കിയില്‍ 118 പേര്‍ക്കെതിരെ കേസെടുത്തു

ഇടുക്കിയില്‍ മാസ്‌ക് വെക്കാതെ പുറത്തിറങ്ങിയ  118 പേര്‍ക്കെതിരെ കേസെടുത്തു
മാസ്‌ക് ധരിച്ചില്ല; ഇടുക്കിയില്‍ 118 പേര്‍ക്കെതിരെ കേസെടുത്തു


ഇടുക്കി: ഇടുക്കിയില്‍ മാസ്‌ക് വെക്കാതെ പുറത്തിറങ്ങിയ  118 പേര്‍ക്കെതിരെ കേസെടുത്തു. മറ്റ് ലോക്ക്ഡൗണ്‍ ലംഘനങ്ങളില്‍ 216 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇടുക്കി ജില്ലാ അതിര്‍ത്തികളില്‍നിന്ന് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക ലോറികള്‍ പരിശോധനയില്ലാതെ കടത്തിവിടാതിരിക്കാന്‍ പൊലീസും വനംറവന്യു വകുപ്പുകളും യോജിച്ച് ഇടപെടണമെന്ന് മുഖ്യമന്ത്രി വാര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ അതിര്‍ത്തിയിലെ പ്രധാന റോഡുകളിലും ഇടവഴിയിലും കര്‍ക്കശമായ പരിശോധന ഏര്‍പ്പെടുത്തി. 78 പിക്കറ്റ് പോസ്റ്റുണ്ട്. കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചു. ജില്ലയെ അഞ്ച് ഡിവിഷനായി വിഭജിച്ച് ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കി.

കോട്ടയം ജില്ലയില്‍ 18 പേര്‍ ചികിത്സയിലുണ്ട്. അതില്‍ ഒരാള്‍ ഇടുക്കി ജില്ലക്കാരനാണ്. 1040 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലാ അതിര്‍ത്തി അടച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ 1462 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13 പേര്‍ ആശുപത്രിയിലാണ്. ജില്ലയില്‍ മുന്‍കരുതലുകളിലോ സുരക്ഷാ ക്രമീകരണങ്ങളിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുത് എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. തോട്ടം മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com