സംസ്ഥാനത്ത് ഇന്ന് 4  പേര്‍ക്ക് കോവിഡ്; 4  പേര്‍ രോഗമുക്തരായി

കേരളത്തില്‍ 4  പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 4  പേര്‍ക്ക് കോവിഡ്; 4  പേര്‍ രോഗമുക്തരായി

തിരുവനന്തപുരം:  കേരളത്തില്‍ 4 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തരായ നാലുപേര്‍ കണ്ണൂരിലെയും കാസര്‍കോട്ടിലെയും രണ്ട് വീതം ആളുകളാണ്. സംസ്ഥാനത്ത് ആകെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

20,7773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255പേരാണുള്ളത്. ആശുപത്രികളില്‍ 518 പേരാണുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 23, 980 ആണ്. ഇതില്‍ 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ആതിഥി തൊഴിലാളികള്‍, സാമൂഹ്യസമ്പര്‍ക്കം കുടുതലുള്ള വ്യക്തികള്‍ ഇത്തരത്തിലുള്ള മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 801 റിസല്‍റ്റ് നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2682 നെഗറ്റീവാണ്. പോസറ്റീവായത് 3 എണ്ണം. 391 റിസല്‍റ്റ് വരാനുണ്ട്. 25 സാംപിളുകള്‍ പുനപരിശോധനയ്ക്ക് അയച്ചിട്ടുണ്ട. ആരുടെയൊക്കെയാണോ പോസറ്റീവായത് അവരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തനുള്ള നടപടിയും സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com