അനാവശ്യസമരങ്ങള്‍ ഒഴിവാക്കണം; പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുത്

സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
അനാവശ്യസമരങ്ങള്‍ ഒഴിവാക്കണം; പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോ കാണുന്ന  പ്രവണത ചില സമരപരിപാടികള്‍ ഇടവേളയ്ക്ക് ശേഷം സജീവമാകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സാധാരണനിലയ്ക്ക് അതിനെ ആരും ചോദ്യം ചെയ്യുകയുമില്ല. നാമിപ്പോള്‍ ജീവിക്കുന്ന സാഹചര്യം കോവിഡ് 19 ന്റെ പശ്ചാത്തലം ഇതെല്ലാവരും ഓര്‍ക്കണം. നമ്മള്‍ ദൈനംദിന ജീവിതത്തിലെ പല പ്രധാനകാര്യങ്ങളും മാറ്റിവെക്കേണ്ട ഘട്ടമാണ്. അത്തരമൊരുഘട്ടത്തില്‍ ഒഴിവാക്കാനാവുന്ന സമരവും ബഹളവുമൊക്കെ ഒഴിവാക്കുക തന്നെ വേണമെന്ന് പിണറായി പറഞ്ഞു.

ഇതില്‍ സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ താത്കാലികമായി ഒഴിവാക്കണം. ചിലസ്ഥലങ്ങളില്‍ ഇരച്ചുകയറ്റവും കാണുന്നുണ്ട്. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് പിണറായി പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പലയിടത്തു മാലിന്യം വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ പിടിക്കാനാവുന്നില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് വലിയ ആപത്തിന് കാരണമാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനതത്ത് വേനല്‍ മഴ പെയ്യുന്ന്ത കൂടി നാം ഘട്ടത്തില്‍ കണക്കിലെടുക്കണം. പൊതുവായ ജാഗ്രതയോടൊപ്പം തന്നെ തെറ്റായ നടപടികള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകണം. മാലിന്യ സംസ്‌കരണ കാര്യത്തില്‍ കൃത്യമായ സംവിധാനം ഒരുക്കാന്‍ പ്രാദേശികഘടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ജാഗ്രത ഇക്കാര്യത്തില്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലതരം പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അവയുടെ വ്യാപനം ഈ ഘട്ടത്തില്‍ വന്നാല്‍ അത് വലിയ പ്രശ്‌നമായി മാറും. അതുകൊണ്ട് തന്നെ പരിസരശുചീകരണം മാലിന്യനിര്‍മ്മാര്‍ജ്ജനം ഒഴിച്ചകൂടാനാവാത്ത കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com