കാസര്‍കോട് ഇന്ന് മൂന്നുപേര്‍ ആശുപത്രി വിടും; ഇനി ചികിത്സയിലുള്ളത് 11പേര്‍

മെഡിക്കല്‍ കോളജിലില്‍ ചികിത്സയിലിരുന്ന മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ


കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് ഭേദമായ മൂന്നുപേര്‍ ഇന്ന് ആശുപത്രി വിടും. മെഡിക്കല്‍ കോളജിലില്‍ ചികിത്സയിലിരുന്ന മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇനി 11 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

നേരത്തെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായിരുന്നത് കാസര്‍കോടായിരുന്നു. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ ഇന്നലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ മേഖലയിലെ ആള്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് വിദേശ സമ്പര്‍ക്ക ബന്ധമില്ല എന്ന് സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ അസുഖത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com