കാസര്‍കോട് ജില്ലാ കലക്ടര്‍ ക്വാറന്റൈനില്‍; ഗണ്‍മാനും ഡ്രൈവറും നിരീക്ഷണത്തില്‍

കോവിഡ് സ്ഥീരികരിച്ച മാധ്യമപ്രവര്‍ത്തകന്‍ കലക്ടറുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു
കാസര്‍കോട് ജില്ലാ കലക്ടര്‍ ക്വാറന്റൈനില്‍; ഗണ്‍മാനും ഡ്രൈവറും നിരീക്ഷണത്തില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ ക്വാറന്റൈനില്‍. കലക്ടറുടെ ഗണ്‍മാനും ഡ്രൈവറും ക്വാറന്റൈനില്‍ പ്രവേശിച്ചു.

ബുധാനാഴ്ച കാസര്‍കോട്ട് ഒരുമാധ്യമപ്രവര്‍ത്തകനടക്കം രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇന്ന് തന്നെ കലക്ടറുടെ സ്രവം പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും എത്രദിവസം ക്വാറന്റൈനില്‍ തുടരണമെന്ന് കാര്യത്തില്‍ തീരുമാനമുണ്ടാകുക.

ഏപ്രില്‍ 19ാം തിയ്യതി ജില്ലാകലക്ടറുമായി ഒരു പ്രത്യേക അഭിമുഖം എടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ കലക്ടര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com