കൊച്ചിയിൽ വൻ സ്പിരിറ്റ് വേട്ട; എത്തിച്ചത് സനിറ്റൈസറെന്ന പേരിൽ

കൊച്ചിയിൽ വൻ സ്പിരിറ്റ് വേട്ട; എത്തിച്ചത് സനിറ്റൈസറെന്ന പേരിൽ
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊച്ചി: ചോറ്റാനിക്കരയില്‍ നടത്തിയ റെയ്ഡിൽ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. ചോറ്റാനിക്കര കുന്നത്ത് വീട് മനോജ് കുമാറിന്റെ വീട്ടില്‍ നിന്ന് 2500 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. 

സാനിറ്റൈസര്‍ ആണെന്ന് പറഞ്ഞ് കാലടിയില്‍ നിന്നാണ് ഇയാള്‍ സ്പിരിറ്റ് ചോറ്റാനിക്കയിലെ വീട്ടില്‍ എത്തിച്ചത്. റൂറല്‍ എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com