കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ സർക്കാർ ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ സർക്കാർ ഉദ്യോ​ഗസ്ഥ അറസ്റ്റിൽ
കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ സർക്കാർ ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട തെള്ളീയൂർ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായ കോയിപ്രം സ്വദേശി മായയാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്‍തത്. തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

അതിനിടെ കാസർകോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളൂരുവിലുള്ള സ്വകാര്യ കമ്പനിയാണെന്ന് സൂചനകളുണ്ട്. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിത്. 

കാസര്‍കോട് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നത് വലിയ വിവാദമായിരുന്നു. കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com