പെന്‍ഷന്‍ വിതരണം മെയ് നാലു മുതല്‍ എട്ടു വരെ; ക്രമീകരണം ഇങ്ങനെ

ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്കു സമീപം പരമാവധി അഞ്ച് പേരെ മാത്രം അനുവദിക്കും
പെന്‍ഷന്‍ വിതരണം മെയ് നാലു മുതല്‍ എട്ടു വരെ; ക്രമീകരണം ഇങ്ങനെ


തിരുവവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം മെയ് നാലു മുതല്‍ എട്ടു വരെ ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.  മെയ് 4 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.  മെയ് 5 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നമ്പര്‍ മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.  

മെയ് 6 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.  മെയ് 7 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും. മെയ് 8 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും തുക നല്‍കും.

ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്കു സമീപം പരമാവധി അഞ്ച് പേരെ മാത്രം അനുവദിക്കും.  വരിനില്‍ക്കേണ്ടിവന്നാല്‍ ശാരീരിക അകലം പാലിക്കണം. ട്രഷറിയുടെ ടോക്കണ്‍/ ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് മുന്‍പില്‍ കൂട്ടംകൂടിനില്‍ക്കരുത്.  ഇടപാടുകള്‍ക്കായി ട്രഷറികളിലെത്തുന്ന എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് സോപ്പോ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കക്കണം.  മുഖാവരണം നിര്‍ബന്ധമായും ധരിക്കണം.  ട്രഷറികളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.  അപേക്ഷ നല്‍കുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്.  ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com