സ്‌കൂളുകളിലും യാത്രാ വേളകളിലും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടി വരും : മുഖ്യമന്ത്രി

ഇനിയുള്ള കുറേ നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും
സ്‌കൂളുകളിലും യാത്രാ വേളകളിലും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടി വരും : മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിപൊതുസ്ഥലങ്ങളില്‍  മാസ്‌ക് ധരിക്കുന്നത് ഒരു ശീലമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള കുറേ നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും.

ഇക്കാര്യത്തില്‍ ചിലര്‍ ഇപ്പോഴും അലംഭാവം കാണിക്കുന്നുണ്ട്. സ്‌കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

പൊതുസ്ഥലത്ത് നാളെ മുതല്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നവമാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം ഇന്നുമുതല്‍ തുടങ്ങും. ദുരന്ത നിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണനയിലാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്നും ഡിജിപി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com