അതിഥി തൊഴിലാളികള്‍ക്കായി നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം; ഇത്രയധികം പേരെ ഏറെ ദൂരം ബസില്‍ കൊണ്ടുപോയാല്‍ രോഗവ്യാപനത്തിനിടയാക്കും

ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ ബസില്‍ നാട്ടിലെത്തിക്കുക പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി
അതിഥി തൊഴിലാളികള്‍ക്കായി നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം; ഇത്രയധികം പേരെ ഏറെ ദൂരം ബസില്‍ കൊണ്ടുപോയാല്‍ രോഗവ്യാപനത്തിനിടയാക്കും

തിരുവനന്തപുരം:  ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ ബസില്‍ നാട്ടിലെത്തിക്കുക പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് നോണ്‍ സ്‌റ്റോപ്പ് സെപ്ഷ്യല്‍ ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍വെയോട് ആവശ്യപ്പെടണമെന്ന് സംസ്ഥാനം ആവശ്യട്ടുണ്ട്. മൂന്ന് ലക്ഷത്തി അറുപതിനായിരം അതിഥി തൊഴിലാളികളാണുള്ളത്. അവര്‍ 20,826 ക്യാംപുകളിലായാണ് ഇപ്പോള്‍ കഴിയുന്നത്. അവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്.

ബംഗാള്‍, ആസാം, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവരെ കൊണ്ടുപോകാന്‍ കൂടുതല്‍ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിയോട് നേരത്തെ അഭ്യര്‍ത്ഥിച്ചതാണ്. ഇത്രയധികം തൊഴിലാളികളെ ഇത്രയധികം ദൂരം ബസ് മാര്‍ഗം കൊണ്ടുപോകല്‍ പ്രയാസമാണ്. ബസ് മാര്‍ഗം പോയാല്‍ അത് ഉണ്ടാക്കുന്ന ഭവിഷ്യത്ത് ഗുരുതരമാകും. രോഗം പടരാനുള്ള സാധ്യതയും ഉണ്ട്. ഇത് കണക്കിലെടുത്താണ് സംസ്ഥാനം നേരത്തെ ഈ ആവശ്യം ഉന്നയിച്ചത്.

ശാരീരിക അകലം പാലിച്ചുകൊണ്ടുവേണം തൊഴിലാളികളെ കൊണ്ടുപോകാന്‍. ട്രെയിനാലായാല്‍ ആരോഗ്യം സംവിധാനവും ഭക്ഷണവും ഒരുക്കാന്‍ കഴിയും. ഇത് കേരളം ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് പോകാനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഇതിന് നല്ല ക്രമം പാലിക്കാനാവാണ്. മഹാഭുരിപക്ഷവും പോകാന്‍ തയ്യാറെടുത്താല്‍ ഒരേ ദിവസം പോകാനാവില്ല. പോകാന്‍ താത്പര്യം കാണിക്കുന്നവര്‍ പ്രകടിപ്പക്കാന്‍ ഇടയുള്ള ധൃതി, അതുമൂലമുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയണം. അതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com