കാസര്‍കോട് ജില്ലാ കലക്ടറുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്
കാസര്‍കോട് ജില്ലാ കലക്ടറുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കാസര്‍കോട്:  കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെയാണ് കലക്ടറുടെ സ്രവം പരിശോധയ്ക്ക് അച്ചത്.

കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറേ എന്നിവര്‍ ക്വാറന്‍ൈനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണിത്.

കലക്ടറുടെ രണ്ട് ഗണ്‍മാന്‍മാരും നിരീക്ഷണത്തിലാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകനുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ള ചിലരെയും നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്റെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com