നേരിയ അശ്രദ്ധ കോവിഡ് രോഗിയാക്കും; അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു; ഓര്‍മ്മപ്പെടുത്തലുമായി മുഖ്യമന്ത്രി

നേരിയ അശ്രദ്ധ പോലും രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്തി നമ്മളെ കോവിഡ് രോഗികളാക്കാം
നേരിയ അശ്രദ്ധ കോവിഡ് രോഗിയാക്കും; അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു; ഓര്‍മ്മപ്പെടുത്തലുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ചില കേസുകള്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ചരക്കുവണ്ടികള്‍ വന്നപ്പോള്‍ അതിലൂടെ ലഭിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള കേസുകള്‍ കണ്ടെത്താനും ക്വാറന്റൈന്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്.

നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സംസ്ഥാനത്തെ സ്ഥിതിമാറും. എന്നാല്‍ നിയന്ത്രണങ്ങളെ വക വയ്ക്കാതെ കൂട്ടംകൂടാനുള്ള പ്രവണത ഉണ്ടാവുന്നുണ്ട്.

തിരുവനന്തപുരത്ത് മത്സ്യലേലവുമായി ബന്ധപ്പെട്ട പ്രശ്‌നം കൂട്ടംകൂടലുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് മറ്റൊരു സംവിധാനം ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലംവിളി നടന്നു. ചില കമ്പോളങ്ങളിലും വലിയ ആള്‍ക്കൂട്ടമുണ്ടായിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിനിന്നു. പലഭാഗത്തും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് സ്ഥിതി ഗുരുതരമാക്കും,

നേരിയ അശ്രദ്ധ പോലും രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്തി നമ്മളെ കോവിഡ് രോഗികളാക്കാം. രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com