മെയ് നാലുമുതല്‍ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാം; തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍

മെയ് നാലുമുതല്‍ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാം; തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍

ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട് എന്നും വൈദ്യുതിബോര്‍ഡ് അറിയിച്ചു.

വൈദ്യുതി ബില്ലടക്കുന്നതിന് വൈദ്യുതി ഓഫീസില്‍ പോകാതെ ഓണ്‍ലൈന്‍ അടക്കാന്‍ കഴിയും. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

കോവിഡ് പ്രതിസന്ധി മാധ്യമങ്ങളെ രൂക്ഷമായി ബാധിച്ചത് നമുക്കെല്ലാമറിയാം. സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് പരമാവധി പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പരസ്യ കുടിശികയായ 53 കോടി രൂപ റിലീസ് ചെയ്തിട്ടുണ്ട്. പിആര്‍ഡി വഴി ഇത് വിതരണം ചെയ്യും. മാധ്യമരംഗത്ത് പ്രതിസന്ധിമൂലം ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com