റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഉടന്‍ കാര്‍ഡ്; അപേക്ഷകന്‍ ചെയ്യേണ്ടത് ഇത്രമാത്രം

റേഷന്‍കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായതിനാല്‍ ആധികാരികത സംബന്ധിച്ച് പൂര്‍ണ്ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കും
റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഉടന്‍ കാര്‍ഡ്; അപേക്ഷകന്‍ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ഒരിടത്തും റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്കാണ് അടിയന്തിരമായി റേഷന്‍കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍. റേഷന്‍കാര്‍ഡ് സംബന്ധമായ മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലവിലെ ലോക്ക്ഡൗണ്‍ മാറുന്ന മുറയ്ക്ക് തീരുമാനിക്കും. അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാര്‍ഡുണ്ടാക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഒരിടത്തും റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. താലൂക്ക് സപ്ലൈ/  സിറ്റി റേഷനിംഗ് ഓഫീസുകളിലും നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

നിലവിലെ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായതിനാല്‍ ആധികാരികത സംബന്ധിച്ച് പൂര്‍ണ്ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കുമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു കുടുംബത്തില്‍ ഒന്നിലധികം കാര്‍ഡുകള്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കരുത്. തുടര്‍ന്നുള്ള പരിശോധനയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം ശിക്ഷാനടപടികള്‍ സ്വീകരിക്കും.

അപേക്ഷയോടൊപ്പം എല്ലാ കുടുംബാംഗങ്ങളുടെയും ആധാറിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തണം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ച ശേഷം മാത്രം ഓഫീസില്‍ എത്തി കാര്‍ഡ് കൈപ്പറ്റണം. ഓഫീസില്‍ എത്തുമ്പോള്‍ ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് സോപ്പ് വെള്ളം എന്നിവ കൊണ്ട് കൈകഴുകണം. ഒരു സമയം ഒരാള്‍ എന്ന ക്രമത്തില്‍ മാത്രമേ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com