ലോകത്ത്‌ ഒരിടത്തും നടക്കാത്ത തരം പ്രവര്‍ത്തനങ്ങളാണ്‌ ഇവിടെ; കോവിഡ്‌ പ്രതിരോധത്തില്‍ പ്രശംസയുമായി ഇ ശ്രീധരന്‍

കേരളത്തിന്റെ മികച്ച പ്രവര്‍ത്തനം കാരണം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു എന്നത്‌ ചെറിയ കാര്യമല്ല
ലോകത്ത്‌ ഒരിടത്തും നടക്കാത്ത തരം പ്രവര്‍ത്തനങ്ങളാണ്‌ ഇവിടെ; കോവിഡ്‌ പ്രതിരോധത്തില്‍ പ്രശംസയുമായി ഇ ശ്രീധരന്‍


തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നല്‍കിയും ഇ ശ്രീധരന്‍. ലോകത്തൊരിടത്തും നടക്കാത്ത തരം പ്രവര്‍ത്തനങ്ങളാണ്‌ കോവിഡ്‌ പ്രതിരോധത്തിന്‌ ഇവിടെ നടക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മികച്ച പ്രവര്‍ത്തനം കാരണം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു എന്നത്‌ ചെറിയ കാര്യമല്ല. ലോക്ക്‌ഡൗണില്‍ സാധാരണക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട്‌ നടപ്പിലാക്കിയ കാര്യങ്ങള്‍ മറ്റെങ്ങുമില്ല. ഈ സമയത്ത്‌ സര്‍ക്കാരിനെ സഹായിക്കേണ്ടത്‌ എല്ലാവരുടേയും കടമയാണെന്നും ശ്രീധരന്‍ പറയുന്നു.

ഡിഎംആര്‍സിയില്‍ നിന്നുള്ള പ്രതിമാസ ഓണറ്റോറിയം 1.8 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന 1.38 ലക്ഷം രൂപ പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ നല്‍കി. ശമ്പളത്തില്‍ നിന്ന്‌ ഒരുഭാഗം നീക്കിവെക്കുന്നതിന്‌ എതിരെ അധ്യാപകര്‍ നടത്തിയ പ്രതിഷേധം മോശമായി പോയെന്നും ഈ ശ്രീധരന്‍ പറഞ്ഞു.

ഇങ്ങനെയൊരു ഘട്ടത്തില്‍ സംസ്ഥാനത്തിന്‌ വരുമാനമൊന്നുമില്ല. വിദേശത്ത്‌ നിന്നെത്തുന്ന പണത്തിലും വലിയ കുറവുണ്ടായി. ഈ സമയം ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കുകയല്ലാതെ വേറെ വഴിയില്ല. കൃത്യമായ ആസൂത്രണത്തോടെയാണ്‌ ഇവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com